ഐഐടികളിലെ പ്രവേശന വിലക്ക് നീക്കി

Monday 10 July 2017 2:49 pm IST

ന്യൂദല്‍ഹി: രാജ്യത്തെ ​ഐ‌ഐടികളിലേക്കും എന്‍‌ഐടികളിലേക്കുമുള്ള പ്രവേശ നടപടികള്‍ക്ക്​താല്‍ക്കാലികമായി ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രിംകോടതി നീക്കി. പ്രവേശന നടപടികളുമായി ജോയിന്റ് സീറ്റ് അലോക്കേഷന്‍ കമ്മിറ്റിക്ക് മുന്നോട്ട് പോകാമെന്ന് സുപ്രീംകോടതി. പ്രവേശന നടപടികള്‍ തടഞ്ഞുകൊണ്ടുള്ള ജൂലായ് ഏഴിലെ ഉത്തരവ് പിന്‍വലിക്കുന്നതായി ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. കൂടാതെ ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഹൈക്കോടതികള്‍ സ്വീകരിക്കരുതെന്ന മുന്നറിയിപ്പും സുപ്രീംകോടതി നല്‍കിയിട്ടുണ്ട്. ബോണസ് മാര്‍ക്ക് സംബന്ധിച്ച തര്‍ക്കമാണ്​എഞ്ചിനിയറിങ് പ്രവേശനം സ്റ്റേ ചെയ്യുന്നതിലേക്ക്​നയിച്ചത്​. എല്ലാ വിദ്യാര്‍ഥികള്‍ക്കും ബോണസ്​മാര്‍ക്ക്​നല്‍കാനുള്ള മദ്രാസ്​ഐ‌ഐടിയുടെ തീരുമാനത്തിനെതിരെ​രണ്ട്​വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ചോദ്യത്തിന്​ ഉത്തരമെഴുതാന്‍ ശ്രമിച്ചവര്‍ക്ക്​മാത്രം ബോണസ്​മാര്‍ക്ക്​നല്‍കിയാല്‍ മതിയെന്നാണ്​വിദ്യാര്‍ഥികള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്​​​. ​പ്രവേശന പരീക്ഷയുടെ ചോദ്യ​പേപ്പറില്‍ തെറ്റ്​ കണ്ടെത്തിയതിനെ തുടര്‍ന്നാണ്​ ബോണസ്​മാര്‍ക്ക്​നല്‍കാന്‍ തീരുമാനിച്ചത്​. തുടര്‍ന്ന്​ജെ.ഇ.ഇ അടിസ്ഥാനമാക്കി പ്രവശേനം നടത്തുന്ന സ്ഥാപനങ്ങളിലെ പ്രവേശന നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.