ഹൃദ്രോഗചികിത്സക്കുള്ള ഇസിസിസി കേരളത്തിലും

Wednesday 13 July 2011 11:01 pm IST

പാലക്കാട്‌: അത്യന്താധുനികരീതിയിലുള്ള ഹൃദ്രോഗചികിത്സോപകരണമായ ഇസിസിസി മുതലമട സ്നേഹം ചാരിറ്റബിള്‍ ട്രസ്റ്റ്‌ ഹോസ്പിറ്റലില്‍ പ്രവര്‍ത്തനക്ഷമമായി. ഇന്ത്യയില്‍ രണ്ടാമത്തെയും കേരളത്തില്‍ ആദ്യത്തേതുമാണിത്‌. അമേരിക്ക, ബ്രിട്ടന്‍ എന്നിവിടങ്ങളിലാണ്‌ ഇപ്പോള്‍ ഈ ചികിത്സ സംവിധാനം നിലവിലുള്ളത്‌.
ഹൃദയസംബന്ധിയായ ഞെരമ്പുകളിലുള്ള എല്ലാവിധ തടസ്സങ്ങളും ഓപ്പറേഷന്‍ ഇല്ലാതെ ഏറ്റവും ചെലവ്‌ കുറഞ്ഞ രീതിയില്‍ സുഖപ്പെടുത്താം എന്നതാണ്‌ ഇസിസിസി മെഷീന്റെ പ്രത്യകത. അല്‍ഷൈമേഴ്സ്‌, ബ്ലഡ്‌ സര്‍ക്കുലേഷന്‍ വ്യത്യാസം, വൃക്ക സംബന്ധമായ അസുഖങ്ങള്‍ എന്നിവയും ഇതിലൂടെ ചികിത്സിച്ചുമാറ്റാം. ശസ്ത്രക്രിയക്ക്‌ ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ ജോലി ആരംഭിക്കാമെന്ന പ്രത്യേകതകൂടി ഇതിനുണ്ട്‌.
വിവിധ രാജ്യങ്ങളിലുള്ള വിദഗ്ധരായ ഡോക്ടര്‍മാര്‍ ആശുപത്രിയിലെത്തി പഠനം നടത്തിക്കൊണ്ടിരിക്കയാണ്‌. രോഗിയുടെ ചികിത്സ തന്നെ കമ്പ്യൂട്ടര്‍ നിശ്ചയിക്കും. ശസ്ത്രക്രിയക്ക്‌ എന്തെങ്കിലും അപാകതയുണ്ടാകുകയാണെങ്കില്‍ മെഷീന്‍ സ്വയമേവ നിശ്ചലമാകും. കഴിഞ്ഞദിവസം ഇറ്റലിയില്‍ നിന്നുള്ള ദമ്പതിമാരായ ഡോക്ടര്‍മാര്‍ ആശുപത്രിയിലെത്തിയിരുന്നു. കെ.എന്‍.എ.ഖാദര്‍ എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികളും ഇവിടെ എത്തിയിരുന്നതായി സ്വാമി സുനില്‍ദാസ്‌ അറിയിച്ചു. ഏഷ്യയിലെ ഡോ.രാമസ്വാമിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘമാണ്‌ ചികിത്സക്ക്‌ നേതൃത്വം നല്‍കുന്നത്‌.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.