മൊസൂള്‍: ഐഎസ് ഭീകരരെ ഇറാഖ് സൈന്യം കൊന്നൊടുക്കി മുന്നേറുമ്പോൾ ഭയചകിതരമായ മറ്റ് ഭീകരർ ടൈഗ്രിസ് നദിയിൽ ചാടി ജീവനൊടുക്കുന്നു. മൊസൂളിലെ ടൈഗ്രിസ് നദിക്കര വരെ ഇറാഖ് സൈന്യം എത്തിയതോടെയാണ് ഐ.എസ് ഭീകരര്‍ നദിയില്‍ ചാടി മരിക്കുന്നത്.
ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ നിന്ന് 400 കിലോമീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന പുരാതന നഗരമായ മൊസൂള്‍ തിരിച്ചുപിടിച്ചതായി ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
മൊസൂളിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ അവസാന ഘട്ടത്തിലാണ്. 2014ലാണ് ഐഎസ് ഭീകരര്‍ മൊസൂളിന്റെ നിയന്ത്രണം പിടിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: