തലശ്ശേരി: പനി ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോവുകയായിരുന്ന യുവതി ഓട്ടോറിക്ഷയില്‍ മരിച്ചു. അണ്ടലൂര്‍ തട്ടാരിമുക്കിലെ വാത്സല്യത്തില്‍ പി.നിഷ(40)ആണ് മരിചച്ചത്. ഇന്നലെ രാവിലെ അമ്മയോടൊപ്പം ഓട്ടോറിക്ഷയില്‍ ഇന്ദിരാഗാന്ധി ആശുപതിയിലേക്ക് പോകുമ്പോള്‍ കൊടുവള്ളിയില്‍ വെച്ചാണ് നിഷ അമ്മയുടെ മടിയില്‍ കുഴഞ്ഞുവീണ് മരിച്ചത്. അവിവാഹിതയാണ്. വേലാണ്ടി വാസവന്-താറ്റ്യോട്ട് വത്സല ദമ്പതികളുടെ മകളാണ്. സഹോദരന്: നിജേഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: