തളിപ്പറമ്പ്: തളിപ്പറമ്പ് വിവേകാനന്ദ വിദ്യാലയത്തില്‍ ഗുരുപൂര്‍ണിമ ആഘോഷത്തിന്റെ ഭാഗമായി ഗുരുവന്ദനം സംഘടിപ്പിച്ചു. പി.പി.ശശിധരന് അധ്യക്ഷത വഹിച്ചു. എം.പി.ബാലന് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. സി.നാരായണന് മാസ്റ്റര്‍, ഇ.വി.ബാലകൃഷ്ണന് മാസ്റ്റര്‍, വി.വി.രുകിമിണി ടീച്ചര്‍ എന്നിവരെ ആദരിച്ചു. എസ്.കെ.മുരളീധരന്, പി.കുഞ്ഞിരാമന് എന്നിവര്‍ സംസാരിച്ചു. എ.പി.ബസജ സ്വാഗതവും എ.വി.ഓമന നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: