തലശ്ശേരി: സിപിഎം സംഘം ബിജെപി പ്രവര്‍ത്തകന്റെ വീട് അടിച്ചുതകര്‍ത്തു. കതിരൂര്‍ പൂള ബസാറിലെ ബിജെപി പ്രവര്ത്തകന് വളപ്പാടി പുരുഷോത്തമന്റെ വീടാണ് സിപിഎം അക്രമിസംഘം തകര്‍ത്തത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. വീടിന്റെ മുന്‍വശത്തെ വാതിലും ജനാലകളും ഇരുമ്പ് പാര ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു. അക്രമികളുടെ ചിത്രം അടുത്ത വീട്ടിലെ സിസിടിവിയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. പരാതിയില്‍ കതിരൂര്‍ പോലീസ് സ്ഥലത്തെത്തി ക്യാമറയിലെ ദൃശ്യം പരിശോധിച്ച് അന്വേഷണമാരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: