കണ്ണൂര്‍: പള്ളിക്കുളം യോഗീശ്വര സമാധിമണ്ഡപം വാര്‍ഷികത്തോടനുബന്ധിച്ച് സ്ഥാപക മാനേജിങ്ങ് ട്രസ്റ്റി ലക്ഷ്മണന് മാസ്റ്റര്‍ അനുസ്മരണയോഗവും യൂണിഫോം, എന്‍ഡോവ്മെന്റ്, ക്യാഷ് അവാര്‍ഡ് വിതരണവും നടത്തി. സമാധി വാര്‍ഷികത്തോടനുബന്ധിച്ച് ഗണപതിഹോമം, വിശേഷാല്‍ പൂജകള്‍, പ്രസാദ വിതരണം എന്നിവയുണ്ടായി. ലക്ഷ്മണന് മാസ്റ്റര്‍ അനുസ്മരണത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ എന്‍ഡോവ്മെന്റ് ക്യാഷ് അവാര്‍ഡ് എസ്എസ്എല്‍സി പരീക്ഷക്ക് ചിറക്കല്‍ രാജാസ് എച്ച്എസ്എസ്, പള്ളിക്കുന്ന് ജിഎച്ച്എസ്എസ് എന്നിവിടങ്ങളിലെ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച കുട്ടികള്‍ക്കും എടച്ചേരി എല്‍പി, കടലായി എല്‍പി എന്നീ സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും സൗജന്യ യൂണിഫോമും വിതരണം ചെയ്തു. അഡ്വ.കെ.കെ.ബാലറാം അധ്യക്ഷത വഹിച്ച് അനുസ്മരണ പ്രഭാഷണം നടത്തി. ഡോ.പ്രമീള ജയറാം യൂണിഫോം, എന്‍ഡോവ്മെന്റ് വിതരണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: