ഈ വാഹനം ആരും കണ്ടിട്ടുണ്ടാവില്ല!

Monday 10 July 2017 5:08 pm IST

ലിംബർഗ്: നെതർലാൻഡിൽ യുവാവ് റോഡിലൂടെ ബിയർ പെട്ടിക്കു മുകളിൽ നടത്തിയ യാത്രയുടെ വീഡിയോ വൈറലാകുന്നു. നാഷണൽ ഹൈവേയിലൂടെ പോയ കാർ യാത്രക്കാരാണ് റോഡ് സൈഡിലൂടെ മിന്നിച്ച് പായുന്ന ഈ യുവാവിന്റെ ദൃശ്യം പകർത്തിയത്. റോഡ് സൈഡിന്റെ വലതു വശത്തുള്ള ഇരുചക്രവാഹനങ്ങളുടെ പാതയിലൂടെയാണ് യുവാവ് ഈ വ്യത്യസ്ത വാഹനം ഓടിച്ച് പോയത്. ബിയർ പെട്ടിക്ക് മുകളിൽ ഇരുന്ന് അതിവേഗത്തിൽ മുന്നോട്ട് പായുന്ന ഈ വാഹനത്തിനെ എന്ത് വിളിക്കുമെന്നു പോലും പറയാൻ സാധിക്കില്ല. ഒരുപക്ഷേ യുവാവ് തന്റെ സ്വതസിദ്ധമായ രീതിയിൽ നിർമ്മിച്ചതായിരിക്കാം ഈ വാഹനമെന്നാണ് കരുതേണ്ടത്. എന്തായാലും തന്നെ നോക്കി വീഡിയോ പകർത്തിയ കാർ യാത്രികർക്ക് ഒരു ചെറു പുഞ്ചിരി നൽകാനും അയാൾ മറന്നില്ല. https://youtu.be/cIw4e48f5t0