കണ്ണൂര്‍: ശ്രീ സുന്ദരേശ്വര ക്ഷേത്ര ഭരണസമിതിയായ ഭക്തിസംവര്ധിനീ യോഗത്തിന്റെ ആഭിമുഖ്യത്തില്‍ 17 മുതല്‍ ആഗസ്ത് 16 വരെ രാമായണ പാരായണ പരിപാടിയും ആഗസ്ത് 2 മുതല്‍ 16 വരെ രാമായണ പ്രഭാഷണ പരിപാടിയും നടത്തും. 2 മുതല്‍ 6 വരെ ഡോ.പുനലൂര്‍ പ്രഭാകരനും 7 മുതല്‍ 11 വരെ ഡോ.പ്രശാന്ത് കുമാറും 12 മുതല്‍ 16 വരെ പ്രവീണ്‍ പനോന്നേരിയും പ്രഭാഷണം നടത്തും. രാമായണ പാരായണം വൈകുന്നേരം 5 മുതലും പ്രഭാഷണം 6.30 മുതലുമാണ് നടക്കുക. അമാവാസിയോടനുബന്ധിച്ച് 23 ന് ക്ഷേത്രത്തില്‍ അമാവാസി തര്‍പ്പണവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: