കണ്ണൂര്‍: കെട്ടിടനിര്‍മാണ രംഗത്തെ വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന ആവശ്യപ്പെട്ട് പ്രൈവറ്റ് ബില്ഡങ്ങ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് നേതൃത്വത്തില്‍ 11 ന് കലക്ട്രേറ്റിന് മുന്നില്‍ കരാറുകാരുടെ ധര്‍ണ സംഘടിപ്പിക്കും. അന്യസംസ്ഥാനത്ത് നിന്ന് നികുതി അടച്ച് മണല്‍ കൊണ്ടുവരാന്‍ നടപടി സ്വീകരിക്കുക, പൊലീസ് സ്റ്റേഷനുകളില്‍ കെട്ടികിടക്കുന്ന മണല്‍ ലേലം ചെയ്യാന്‍ നടപടി സ്വീകരിക്കുക, ജില്ലയിലെ ചില മേഖലകളില്‍ മണല്‍ മാഫിയയുടെ അനിയന്ത്രിതമായ ഇടപെടല്‍ അവസാനിപ്പിക്കുവാന്‍ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണയെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാലത്ത് പിബിസിഎ സംസ്ഥാന ട്രഷറര്‍ കെ.ജെ.ജയപ്രകാശ് ധര്‍ണ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ടി.മനോഹരന്, സി.മോഹനന്, സി.വി.ശശി, ഉത്തമന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: