ലൈംഗിക പീഡനം: ഇമാമിന് തടവ്

Monday 10 July 2017 5:55 pm IST

ലണ്ടന്‍: ഖുറാന്‍ പഠനത്തിന്റെ മറവില്‍ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച 81 വയസുള്ള ഇമാമിന് തടവ്. മൊഹമ്മദ് ഹാജി സാദിഖിനാണ് സൗത്ത് വെയില്‍ സ് കോടതി 13 വര്‍ഷം തടവ് വിധിച്ചത്. 30 വര്‍ഷത്തിലെറെയായി ബ്രിട്ടനിലെ സൗത്ത് വെയില്‍സിലെ കാര്‍ഡിഫിലെ മദീന മോസ്‌ക്കില്‍ മൗലവിയായിരുന്നു സാദ്ദിഖ്. 96 മുതല്‍ 2006 വ്െയുള്ള പീഡനങ്ങളാണ് കേസിനാധാരം. രണ്ടു പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് 2006ലാണ് അന്വേഷണം തുടങ്ങിയത്. സമൂഹത്തില്‍ വലിയ സ്വാധീനമുണ്ടായിരുന്നു മൗലവിക്കെതിരെ പരാതി നല്‍കാന്‍ അവര്‍ കാണിച്ച ധൈര്യം പ്രശംസനീയമാണ്. പ്രോസിക്യൂഷന്‍ വക്താവ് മൈക്ക് ജെന്‍കിന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.