കണ്ണൂര്‍: കേരള പിഎസ്സിയുടെ എല്‍ഡി ക്ലര്‍ക്ക് പരീക്ഷ നടക്കുന്നതിനാല്‍ ശനിയാഴ്ച്ച കണ്ണൂര്‍ കോഴിക്കോട് പാതയില്‍ നടത്തുന്ന റെയില്‍വേ അറ്റകുറ്റപ്പണികള്‍ നിര്‍ത്തിവെച്ച് റദ്ദാക്കിയ ട്രെയിനുകള്‍ പുനസ്ഥാപിക്കണമെന്ന് പികെ.ശ്രീമതി എം.പി പാലക്കാട് റെയില്‍വേ ഡിവിഷണല്‍ മാനേജരോടാവശ്യപ്പെട്ടു. കണ്ണൂര്‍ കോഴിക്കോട് റെയില്‍വേ പാതയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ നിരവധി ട്രെയിനുകള്‍ റദ്ദാക്കുകയും, ചില ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തിയുമാണ് ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നത്. ഒന്നരലക്ഷം പേര് എഴുതുന്ന കേരള പിഎസ്സി യുടെ എല്‍.ഡി ക്ലാര്‍ക്ക് പരീക്ഷ ജൂലൈ 15ന് നടക്കുന്നുണ്ട്. കാസര്‍കോട്- കണ്ണൂര്‍ -കോഴിക്കോട് ജില്ലകളിലെ വിവിധ സെന്ററുകളിലായി നടക്കുന്ന പരീക്ഷയില്‍ എത്തിച്ചേരുന്നതിന് ഉദ്യോഗാര്‍ഥികള്‍ ഏറെയും ആശ്രയിക്കുന്നത് ട്രെയിനുകളെയാണ്. അതിനാല്‍ ഉദ്യോഗാര്‍ഥികളുടെ പ്രയാസം കണക്കിലെടുത്ത് അന്നേ ദിവസം കണ്ണൂര്‍ കോഴിക്കോട് റെയില്‍വേ ലൈനുകളില്‍ നടത്തുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച്, നിര്‍ത്തലാക്കിയ ട്രെയിന്‍ സര്‍വ്വീസുകള്‍ പുനരാരംഭിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് സുഗമമായി പരീക്ഷ എഴുതുന്നതിനു വേണ്ട യാത്രാ സൗകര്യം ഒരുക്കണമെന്ന് എംപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: