കണ്ണൂര്‍: സത്യഗ്രഹം അനുഷ്ഠിക്കുന്ന നഴ്സുമാര്‍ക്ക് വിമണ്‍സ് വോയ്സ് കണ്ണൂര്‍ കോഡിനേഷന്‍ കമ്മറ്റി പിന്തുണ പ്രഖ്യാപിച്ചു. കൊയിലി ആശുപത്രി പരിസരത്ത് സമരം നടത്തുന്ന നഴ്സുമാരുടെ ആവശ്യങ്ങള്‍ ഉടന്‍ പരിഹരിച്ചുകൊടുക്കണമെന്നും സമൂഹത്തിന്റെ സേവകരെ വിസ്മരിക്കുന്നതില്‍ ഔചിത്യമില്ലെന്നും ഇവരുടെ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടണമെന്നും യോഗം ആവശ്യപ്പെട്ടു. സൗമി മട്ടന്നൂര്‍, സി.പൂമണി, രാജാമണി തൃച്ചംബരം, വാണി തയ്യില്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: