ആലപ്പുഴ: കണിച്ചുകുളങ്ങര ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരാറുള്ള പ്രതിമാസ ചതയദിന പ്രാര്‍ത്ഥനയ്ക്ക് 13ന് 19വയസ്. 1998 ജൂലൈയിലാണ് ചതയദിനപ്രാര്ത്ഥനയ്ക്ക് തുടക്കം കുറിച്ചത്.
ക്ലാസുകള്‍, പ്രഭാഷണങ്ങള്‍, ഗുരുദേവ കൃതികളുടെ ആലാപനം, ഗുരുദേവ ദിവ്യനാമസമൂഹാര്ച്ചന, ഗുരുദേവപൂജ, ഗുരുപ്രസാദവിതരണം എന്നിവയും ഇതിന്റെ ഭാഗമാണ്. കണിച്ചുകുളങ്ങരയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വിവിധസ്ഥലങ്ങളിലും ഇത്തരം ചടങ്ങുകള്‍ നടക്കുന്നുണ്ട്.
ബേബി പാപ്പാളിയുടെ നേതൃത്വത്തിലാണ് തുടങ്ങിയകാലം മുതല്‍ ചതയദിന പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടക്കുന്നത്. 19-ാം വാര്‍ഷികത്തോടനുബന്ധിച്ച് 13ന് രാവിലെ 7.30ന് ഗുരുപുഷ്പാഞ്ജലി, എട്ടിന് പ്രീതി നടേശന് ഭദ്രദീപ പ്രകാശനം നടത്തും. ദേവസ്വം സെക്രട്ടറി പി.കെ. ധനേശന്‍ പതാക ഉയര്‍ത്തും. എസ്എന്‍ഡിപി യോഗം കണിച്ചുകുളങ്ങര യൂണിയന് സെക്രട്ടറി കെ.കെ. മഹേശന് വാര്‍ഷികാചരണം ഉദ്ഘാടനം ചെയ്യും.
ഒന്‍പതിന് പ്രാര്‍ത്ഥയും ഗുരുദേവ കൃതികള്‍ ആലാപനവും 10.30ന് അശോക് കുമാര്‍ എസ്. അന്‍പൊലി ഗുരുദേവ ധര്‍മ്മ പ്രഭഷണം നടത്തും. 12.30ന് ബേബി പാപ്പാളിയുടെ നേതൃത്വത്തില്‍ വിശേഷാല്‍ ദിവ്യനാമ സമൂഹാര്‍ച്ചനയും ഒന്നിന് ഗുരുപ്രസാദ വിതരണവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: