ചേര്‍ത്തല: കേരളാ സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ് ജില്ലാ സമ്മേളനം ആഗസ്റ്റില്‍ ചേര്‍ത്തലയില്‍ നടക്കും. ഇതിനു മുന്നോടിയായി ജില്ലയിലെ ബ്ലോക്ക്, മേഖലാതല സമ്മേളനങ്ങള്‍ 13ന് തുടങ്ങും. 13 ന് വൈകിട്ട് അഞ്ചിന് അമ്പലപ്പുഴ ബ്ലോക്ക് സമ്മേളനം പറവൂരിലും, ചേര്‍ത്തല മുനിസിപ്പല്‍ മേഖലയുടേത് 15 ന് ഉച്ചയ്ക്ക് മൂന്നിന് നെടുമ്പ്രക്കാടും, 18 ന് ഉച്ചയ്ക്ക് മൂന്നിന് ചമ്പക്കുളം ബ്ലോക്കിന്റേത് നെടുമുടിയിലും 25 ന് വൈകിട്ട് അഞ്ചിന് തൈക്കലില്‍ പട്ടണക്കാട് ബ്ലോക്കിന്റെയും, കഞ്ഞിക്കുഴി ബ്ലോക്കിന്റേത് 30ന് വൈകിട്ട് നാലിന് മുഹമ്മയിലും, 27 ന് രാവിലെ 11 ന് തൈക്കാട്ടുശേരി ബ്ലോക്ക് സമ്മേളനം പള്ളിപ്പുറത്തും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: