യുവമോര്‍ച്ച ഐടിഡിപി ഓഫീസറെ ഉപരോധിച്ചു

Monday 10 July 2017 9:03 pm IST

കല്‍പ്പറ്റ: വ്യാജ വികലാംഗ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലിയില്‍ തുടരുന്ന ജില്ല ഐടിഡിപി ഓഫീസ് ജീവനക്കാരന്‍ വേണുവിനെ ജോലിയില്‍ നിന്നും പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ചപ്രവര്‍ത്തകര്‍ ഐടിഡിപി ഓഫീസറെ ഉപരോധിച്ചു. ഭരണാനുകൂല സര്‍വ്വീസ് സംഘടനയാണ് ഇത്തരം വ്യാജ വികലാംഗരെ സംരക്ഷിക്കുന്നത്. മെഡിക്കല്‍ പരിശോധനയില്‍ യാതൊരു തരത്തിലുള്ള അംഗവൈകല്യവുമില്ല എന്ന് റിപ്പോര്‍ട്ട് വന്നിട്ടും ആരോപണ വിധേയനെ സര്‍വ്വീസില്‍ നിന്നും പിരിച്ച് വിടാനോ നടപടി സ്വീകരിക്കാനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. വികലാംഗ നിയമനത്തിന് കാത്തുനില്‍ക്കുന്ന ഉദ്യോഗാര്‍ത്ഥികളോട് സര്‍ക്കാര്‍ കാണിക്കുന്ന കടുത്ത അനീതിയാണിതെന്നും യുവമോര്‍ച്ച ആരോപിച്ചു. വരുംദിവസങ്ങളില്‍ ഐ.ടി.ഡി.പി ഡയറക്ടര്‍ അടക്കമുള്ള ആളുകളെ ഉപരോധിച്ചു കൊണ്ടുള്ള സമരത്തിന് നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു.നടപടി സ്വീകരിക്കുമെന്ന രേഖാമൂലമുള്ള ഉറപ്പിന്‍മേല്‍ ഉപരോധം അവസാനിപ്പിച്ചു. ഉപരോധ സമരത്തിന് ജില്ല പ്രസിഡണ്ട് അഖില്‍ പ്രേം .സി, ജിതിന്‍ ഭാനു, പ്രശാന്ത് മലവയല്‍, ടി.എം സുബീഷ്, ധനില്‍ കുമാര്‍,എം.ആര്‍ രാജീവ്, ലാലു വെങ്ങപ്പള്ളി, ബിനീഷ് തൃക്കൈപ്പറ്റ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.