ജനവാസ കേന്ദ്രത്തില്‍ അറവു മാലിന്യ നിക്ഷേപം: പ്രതിഷേധവുമായി ജനങ്ങള്‍

Monday 10 July 2017 10:11 pm IST

ഇരിട്ടി: ജനവാസ കേന്ദ്രത്തില്‍ അറവു മാലിന്യങ്ങള്‍ നിക്ഷേപി ച്ചതിനെത്തുടര്‍ന്ന് പരാതിയും പ്രതിഷേധവുമായി ജനങ്ങള്‍. ആറളം പഞ്ചായത്തിലെ കീഴ്പള്ളി ചതിരൂര്‍ 110 കോളനിക്ക് സമീപം നീലായ് മലയിലാണ് സാമൂഹ്യവിരുദ്ധര്‍ അറവു മാലിന്യങ്ങള്‍ തള്ളിയത്. നിരവധി ജനങ്ങള്‍ താമസിക്കുന്ന ജനവാസ കേന്ദ്രമായ ഇവിടെ ചുറ്റുമുള്ള വീടുകളില്‍ ദുര്‍ഗ്ഗന്ധം പരന്നതോടെ നാട്ടുകാര്‍ നടത്തിയ അന്വേഷണ ത്തിലാണ് നീലായ് മലയുടെ ഒരു ഭാഗത്ത് ജെസിബി ഉപയോഗിച്ച് മണ്ണ് മാന്തി അറവുമാലിന്യങ്ങള്‍ നിക്ഷേപിച്ചതായി കണ്ടെത്തിയത്. ശാസ്ത്രീയമായി സംസ്‌കരിക്കേണ്ട അറവു മാലിന്യങ്ങള്‍ യാതൊരുവിധ ക്രമീകരണങ്ങളുമില്ലാതെ കുഴിച്ചു മൂടിയത് മൂലം പ്രദേശം ദുര്‍ഗ്ഗന്ധ പൂരിതമായിരുന്നു. മലയുടെ താഴ്വര പ്രദേശങ്ങളിലെ കുടിവെള്ള സ്‌ത്രോതസ്സുകള്‍ അടക്കം മലിനമാവുന്ന രീതിയിലായിരുന്നു മാലിന്യനിക്ഷേപം. പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കാനുള്ള സാഹചര്യത്തെ തുടര്‍ന്ന് ഇതിനെതിരെ പ്രതിഷേധിച്ച നാട്ടുകാര്‍ ഇത് നിക്ഷേപിച്ചവര്‍ക്കെതിരെ കെസ്സെടുക്കണമെന്നാവശ്യപ്പെട്ടു ആറളം ഗ്രാമ പഞ്ചായത്തധികൃതര്‍ക്കും പോലീസിനും പരാതി നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.