കുരുക്കിലമര്‍ന്ന് വണ്ടിപ്പെരിയാര്‍; തിരിഞ്ഞ് നോക്കാതെ പോലീസ്

Monday 10 July 2017 9:33 pm IST

  പീരുമേട്: വണ്ടിപ്പെരിയാര്‍ ടൗണ്‍ ഗതാഗത കുരുക്കില്‍ അമരുമ്പോഴും തിരിഞ്ഞ് നോക്കാതെ പോലീസ്. 1.5 കിലോമീറ്ററോളം നീളമുള്ള ടൗണില്‍ ഡ്യൂട്ടിയ്ക്കായി പോലീസ് എത്തുന്നത് വിഐപികള്‍ എത്തുമ്പോള്‍ മാത്രം. മേഖലയില്‍ മോഷണം അടക്കമുള്ളവ വ്യാപകമാകുമ്പോള്‍ പോലീസ് പട്രോളിങ് കാ ര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇതിന് അവസാന ഉദാഹരണമാണ് ഞായാറാഴ്ച രാത്രി ഉണ്ടായത്. 8 മണിയോടെ വീട്ടില്‍ കയറാനെത്തിയ മോഷ്ടാവ് വീട്ടുകാര്‍ കണ്ടതിനെ തുടര്‍ന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പോലീസിന്റെ ഭാഗത്ത് നിന്നുമുള്ള അനാസ്ഥയാണ് കഴിഞ്ഞ ദിവസങ്ങളില്‍ വണ്ടിപ്പെരിയാറില്‍ ഉണ്ടായ മോഷണശ്രമങ്ങളെന്നും ആക്ഷേപം ഉയരുന്നുണ്ട്. വികാസ് നഗറില്‍ താമസിക്കുന്ന പ്രകാശപിള്ളയുടെ വീട്ടില്‍ ഒരാഴ്ച മുമ്പ് മൂഖംമൂടി സംഘം ആക്രമിച്ച് സ്വര്‍ണം കവര്‍ന്നിരുന്നു. സാമൂഹികാരോഗ്യ കേന്ദ്രത്തിന് സമീപം വെച്ച് രാത്രിയില്‍ വഴിയാത്രക്കാരന്റെ പണവും തട്ടികൊണ്ട് പോയിരുന്നു. ടൗണിലെ ഗതാഗത നിയന്ത്രണത്തിനായി ഇവിടെ നിയമിച്ചിരിക്കുന്നത് ഹോംഗാര്‍ഡുകളെയാണ്. മിക്ക ദിവസങ്ങളിലും ഇവരുടെ സേവനം ഇവിടെ ഉണ്ടാകാറില്ല. തോട്ടം മേഖലയായ ഇവിടുത്തെ ചന്തദിവസം ഞായറാഴ്ചയാണ്. അന്നേ ദിവസം ടൗണില്‍ ജനത്തിരക്ക് കൂടുതലാണ്. ഇക്കാരണത്താല്‍ ഗതാഗതക്കുരുക്കും പതിവാണ്. ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന സെന്‍ട്രല്‍ ജങ്ഷനിലാണ് ഹോംഗാര്‍ഡുകളെ ഡ്യൂട്ടിക്കിടുന്നത്. ദേശീയ പാതയുടെ ഇരുവശങ്ങളിലുമായി ഓട്ടോറിക്ഷകളുടെ അനധികൃത പാര്‍ക്കിങ് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് കാല്‍നടയാത്രക്കാര്‍ക്കാണ്. ഒപ്പം വഴിവാണിഭവും സജീവമാ ണ്. വാഹനപരിശോധനയ്ക്ക് മാത്രമാണ് പോലീസ് സമയം കണ്ടെത്തുന്നത് എന്നും ആക്ഷേപം ഉണ്ട്. മാത്രവുമല്ല കഴിഞ്ഞ ദിവസം രാത്രിയില്‍ തട്ടുകടക്കാരനെ പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ മര്‍ദ്ദിച്ച കേസ് ഒതുക്കി തീര്‍ത്ത സംഭവവും ഇവിടെ ഉണ്ടായി. പോലീസ് കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.