പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പിടിയില്‍

Monday 10 July 2017 9:34 pm IST

നെടുങ്കണ്ടം: പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 54 കാരന്‍ പിടിയില്‍. വലിയതോവാള ചീന്തലാര്‍കുന്ന് മേപ്പുറത്ത് വീട്ടില്‍ ജോയി എന്നു വിളിക്കുന്ന ആന്റണി(54) യെയാണ് നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് നാലിന് ജോയിയുടെ പലചരക്ക് കടയില്‍ തേയില വാങ്ങാന്‍ എത്തിയപ്പോള്‍ പ്രതി ബാലികയുടെ ശരീരത്ത് കടന്നുപിടിച്ചു. പിടി വിടുവിച്ച് കരഞ്ഞുകൊണ്ട് ഓടിപ്പോയ കുട്ടി വീട്ടിലെത്തി മാതാവിനോടും പിന്നീട് പിതാവിനോടും വിവരം പറഞ്ഞതനുസരിച്ച് ഞായറാഴ്ച പിതാവ് നെടുങ്കണ്ടം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ജോയിയെ ഇന്നലെ അറസ്റ്റു ചെയ്തു. നെടുങ്കണ്ടം സിഐ റെജി എം കുന്നിപ്പറമ്പില്‍, എസ് ഐ സോള്‍ജിമോന്‍, സിപിഒ മാത്യു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.