ഡിവൈഎഫ്‌ഐ ആക്രമണത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്

Monday 10 July 2017 9:37 pm IST

ചേര്‍ത്തല: അരീപ്പറമ്പില്‍ ആര്‍എസഎസ് പ്രവര്‍ത്തകര്‍ക്ക് നേരെ ഡിവൈഎഫ്‌ഐ ക്രിമിനലുകളുടെ ആക്രമണം. അഞ്ച് പേര്‍ക്ക് പരിക്ക്. ചേര്‍ത്തല തെക്ക് ചെറുകുന്നത്തുവെളി രാഹുല്‍ സി. രാജു (22), കണ്ണംപള്ളിവെളി അഭിജിത്ത് (23), ബിജിത്ത് (16), പനയ്ക്കല്‍വെളി അരുണ്‍ദേവ് (20), മാരാരിക്കുളം വടക്ക് അഞ്ചാം വാര്‍ഡില്‍ കണിച്ചുകുളങ്ങര ചെല്ലാട്ട് വിഷ്ണു (27) എന്നിവരാണ് പരുക്കേറ്റ് ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഞായറാഴ്ച വൈകിട്ട് ചേര്‍ത്തല തെക്ക് കൊച്ചിറവെളി ക്ഷേത്രത്തിന് സമീപത്തെ റോഡിലൂടെ ബൈക്കില്‍ വേഗതയില്‍ പോയതിനെ ചൊല്ലി ഡി വൈഎഫ്‌ഐ ഗുണ്ടകള്‍ ആക്രമണം നടത്തുകയായിരുന്നു. നേരിയ വാക്കേറ്റത്തിനു ഇടയാക്കിയെങ്കിലും പ്രശ്‌നങ്ങള്‍ ഒഴിവാക്കി പോയ ആര്‍എസ്എസ് പ്രവര്‍ത്തകരെ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. കിളിയാച്ചന്‍ വധക്കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരാണ് ആക്രമണത്തിനു പിന്നില്‍. പ്രദേശത്ത് പോലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ്. ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടു കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.