ഹരിപ്പാട്: തൃക്കുന്നപ്പുഴ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ കര്‍ക്കിടക വാവുബലിക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ചെങ്ങന്നൂര്‍ ആര്‍ഡിഒ യുടെ നേതൃത്വത്തില്‍ 15ന് ഉച്ചയ്ക്ക് ശേഷം വിവിധ വകുപ്പ് മേധാവികളുടെ യോഗം ചേരും.
ബലി ഇടീക്കുന്നതിനായി അന്‍പതോളം കര്‍മ്മികള്‍ സമുദ്രതീരത്ത് ഇരിപ്പിടം സജ്ജമാക്കുന്നുണ്ട്. ബലിത്തറ ആവശ്യമുള്ള കര്‍മ്മികള്‍ 21ന് വൈകുന്നേരം 5 മണിക്ക് മുമ്പായി സെക്യൂരിറ്റിയും കര്‍മ്മം ചെയ്യുവാനുള്ള യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, റേഷന്‍കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, ഇവ സഹിതം ദേവസ്വം ആഫീസില്‍ നേരിട്ട് ഹാജരാകേണ്ടതാണെന്ന് ദേവസ്വം സെക്രട്ടറി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: