അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നവര്‍ വിജയം അര്‍ഹിക്കുന്നില്ല: കോഹ്‌ലി

Monday 10 July 2017 10:20 pm IST

കിങ്ങ്‌സ്റ്റണ്‍: അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്ന ടീം വിജയം അര്‍ഹിക്കുന്നിലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ് ലി പറഞ്ഞു. ഏക ട്വന്റി 20 യില്‍ വിന്‍ഡീസിനെതിരെ ഇന്ത്യന്‍ ടീം തോറ്റതിനെ തുടര്‍ന്നാണ് കോഹ് ലിയുടെ പ്രതികരണം. ടീമിന്റെ പ്രകടനം മോശമായി. ബാറ്റും പന്തുംകൊണ്ട് മികവ് കാട്ടാനായില്ല. ഫീല്‍ഡിങ്ങിലും മോശമായെന്ന് കോഹ് ലി പറഞ്ഞു.വിന്‍ഡീസിന് വിജയമൊരുക്കിയ ഓപ്പണര്‍ ഇവിന്‍ ലൂയിസിനെ തുടക്കത്തില്‍ പുറത്താക്കാന്‍ ഒന്നിലെറെ അവസരങ്ങള്‍ ലഭിച്ചു. പക്ഷെ മുഹമ്മദ് ഷാമിയും ദിനേശ് കാര്‍ത്തിക്കും അവസരങ്ങള്‍ കളഞ്ഞുകുളിച്ചു. ആദ്യ ഇന്നിംഗ്‌സില്‍ 30 റണ്‍സുകൂടി നേടാന്‍ ടീമിന് കഴിയുമായിരുന്നു.230 റണ്‍സിലെത്തുമെന്ന് പ്രതീക്ഷിച്ചു. ഒന്നിലെറെ ക്യാച്ചുകളും നഷ്ടപ്പെടുത്തി. അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്ന ടീം വിജയം അര്‍ഹിക്കുന്നില്ലെന്ന് കോഹ് ലി വ്യക്തമാക്കി. ട്വന്റി 20 യില്‍ ആര്‍ക്കുവേണമെങ്കിലും വിജയം നേടാനാകും. ഒരു മത്സരം ഒരു പരമ്പരയ്ക്ക് തുല്ല്യമാകില്ല. മൊത്തത്തില്‍ വിന്‍ഡീസ് പര്യടനം ആസ്വദിച്ചു. ഇന്ത്യയുടെ ട്വന്റി 20 ടീം മാറ്റത്തിന്റെ പാതയിലാണ്. മോശം ദിവസങ്ങളും ഉണ്ടാകാം. എന്നിരുന്നാലും ടീമിന്റെ മൊത്തത്തിലുളള പ്രകടനത്തില്‍ തൃപ്തനാണെന്ന് കോഹ് ലി പറഞ്ഞു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.