ചങ്ങനാശേരി: വിദ്യാഭ്യാസ ഉപജില്ലയിലെ ഗവണ്മെന്റ് എയ്ഡഡ് സ്കൂളുകളില്‍ ഒന്നുമുതല്‍ എട്ടുവരെ ക്ലാസ്സുകളില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി സര്‍വ്വശിക്ഷാ അഭിയാന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ക്യാമ്പ് നടത്തുന്നു. ഇന്നും നാളെയും നടക്കുന്ന ക്യാമ്പില്‍ കാഴ്ചവൈകല്യം ഉള്ള കുട്ടികള്‍ക്ക് വേണ്ടിയുള്ള പരിശോധനാ നാളെ രാവിലെ 9.30നും മറ്റ് വൈകല്യങ്ങളുള്ള (ബുദ്ധി വൈകല്യം, ചലന വൈകല്യം, കേള്‍വിക്കുറവ്, സംസാരവൈകല്യം) കുട്ടിള്ക്കുള്ള ക്യാമ്പ് ബുധനാഴ്ച രാവിലെ 9.30നും നടക്കും. ചങ്ങനാശേരി മുനിസിപ്പല്‍ ടൗണ്‍ ഹാളിലാണ് മെഡിക്കല്‍ ക്യാമ്പ് നടക്കുന്നത്.
ഉപജില്ലയിലെ ഗവ., എയ്ഡഡ് കൂളുകളില് റിസോഴ്സ് അദ്ധ്യാപകര്‍ നടത്തിയ സര്‍വ്വേയില്‍ ഭിന്നശേഷിക്കാരെന്ന് കണ്ടെത്തിയ മുഴുവന്‍ കുട്ടികള്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാം. ഉപകരണങ്ങള്‍ ആവശ്യം വരുന്ന കുട്ടികള്‍ (ബുദ്ധി വൈകല്യം ഒഴികെ), പാസ് പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് വൈകല്യം തെളിയിക്കുന്ന സാക്ഷ്യപത്രം വരുമാനം തെളിയിക്കുന്നതിനായി റേഷന്‍കാര്‍ഡിന്റെ പകര്‍പ്പ് എന്നീ രേഖകളുമായി വേണം ക്യാമ്പിലെത്താന്‍. വിശദ വിവരങ്ങള്‍ക്ക് സര്‍വ്വശിക്ഷാ അഭിയാന് ചങ്ങനാശേരി ബ്ലോക്ക് റിസോഴ്സ് സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍: 0481-2471310
പ്രതികരിക്കാൻ ഇവിടെ എഴുതുക: