ചങ്ങനാശേരി: റബര്‍ താങ്ങുവില നിര്‍ത്തലാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചും ക്ഷീര കാര്‍ഷിക മേഖലയിലെ പ്രതിസന്ധി പരിഗണിക്കണമെന്നാവശ്യപ്പെട്ടും കര്‍ഷകവേദിയുടെ നേതൃത്വത്തില്‍ നാലുകോടി കവലയില്‍ ധര്‍ണ നടത്തി. ധര്‍ണയ്ക്ക് ശേഷം റബര്‍ഷീറ്റ് കത്തിച്ചും പശുവിന് പാല് ഒഴുക്കിയും പ്രതിഷേധിച്ചു.
സിനിമാതാരവും കര്‍ഷക അവാര്‍ഡ് ജേതാവുമായ കൃഷ്ണപ്രസാദ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് വി.ജി. സുരേഷ് ബാബു അധ്യക്ഷനായി. കര്‍ഷകവേദി പ്രസിഡന്റ് വി.ജെ. ലാലി മുഖ്യപ്രഭാഷണം നടത്തി.
സെക്രട്ടറി ബാബു കുട്ടന്‍ചിറ, എം. ഗോപാലകൃഷ്ണപിള്ള, ജിമ്മി കളത്തിപ്പറമ്പില്‍, ഇ.പി. രാഘവന്‍പിള്ള, ജെയിംസ് വേഷ്ണാല്‍, മോന്‍സി ജോസഫ്, ലീലാമ്മ സ്കറിയ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: