കല്‍പ്പറ്റ: സൗദി അറേബ്യയിലെ ദമാമില്‍ മരിച്ച വയനാട് സ്വദേശി ചക്കാലക്കല്‍ പ്രകാശ് ദാമോദരന്റെ (55) മൃതദേഹം കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ പൊഴുതന അച്ചൂരിലെത്തിച്ചു.
മാസങ്ങള്‍ക്ക് മുമ്പാണ് പ്രകാശ് ദാമോദരന്‍ മരിച്ചത്. രാവിലെ ഒന്‍പത് മണിക്ക് സൗദിയില്‍ നിന്ന് കോഴിക്കോട് കരിപ്പൂര്‍ വിമാനതാവളത്തിലെത്തിയ മൃതദേഹം ബന്ധുക്കള്‍ എറ്റുവാങ്ങി. വൈകിട്ടോടെ വീട്ടുവളപ്പില്‍ സംസ്ക്കരിച്ചു. 22 വര്‍ഷമായി സൗദിയിലെ കൊറിയന്‍ എംബസിയില്‍ ജീവനക്കാരാനായിരുന്നു.
കഴിഞ്ഞ ഏപ്രിലില്‍ ആയിരുന്നു ദമാമിലേക്ക് മടങ്ങിയത്. പുതിയ നിയമത്തിന്റെ പേരു പറഞ്ഞ് മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിയാതെവന്നതോടെ കേന്ദ്ര ആരോഗ്യ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സുര്‍ജിത്ത് സിംഗ് കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓഫീസര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കുകയായിരുന്നു. ഭാര്യ: മീര, മകള്‍: റീമ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: