പീരുമേട്: ശബരിമല വനത്തിനുള്ളില്‍ വനവാസി യുവതി പ്രസവിച്ചു. കോഴിക്കാനം വനത്തിനുള്ളില്‍ ഇന്നലെ പുലര്‍ച്ചെ രണ്ടു മണിക്കാണ് ശിവരാമന്റെ ഭാര്യ രാധ (28) ആണ്‍കുഞ്ഞിന് ജന്മംനല്കിയത്.
വിവരം അറിഞ്ഞ് വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ജീവനക്കാരെത്തി ഉച്ചയോടെ ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. സത്രത്തിന് സമീപം ഇവര്‍ക്കായി കുടിലുകള്‍ നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ടെങ്കിലും വനത്തിനുള്ളില്‍ തന്നെയാണ് കുടുംബസമേതം ഇവര്‍ കഴിഞ്ഞിരുന്നത്.
മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം വനവിഭവങ്ങള്‍ വില്‍പ്പന നടത്തി മടങ്ങുകയാണ് പതിവ്. റേഷന്‍കാര്‍ഡില്‍ ഉള്‍പ്പെടെ പേര് ഉണ്ടെങ്കിലും യാതൊരാനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കുന്നില്ല എന്നതാണ് സത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: