കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭയിലേയ്ക്ക് ആഗസ്റ്റ് എട്ടിന് തെരഞ്ഞെടുപ്പു നടത്താന്‍ തീരുമാനിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ വി. ഭാസ്കരന് അറിയിച്ചു. മുപ്പത്തിയഞ്ച് നഗരസഭ വാര്‍ഡുകളിലാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.
മാതൃകാ പെരുമാറ്റച്ചട്ടം ഇന്നലെ നിലവില്‍ വന്നു. 14 മുതല്‍ നാമനിര്‍ദ്ദേശം സമര്‍പ്പിക്കാം. വോട്ടെടുപ്പ് ആഗസ്റ്റ് എട്ടിന് രാവിലെ ഏഴു മണിക്ക് ആരംഭിച്ച് വൈകിട്ട് അഞ്ചിന് അവസാനിക്കും. 10-ാം തീയതി രാവിലെ 10ന് വോട്ടെണ്ണല്‍ ആരംഭിക്കും. നിലവിലെ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനും തിരുത്തുന്നതിനും ഈ മാസം പന്ത്രണ്ട് വരെ അവസരമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: