തിരുവനന്തപുരം: നടി അക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റുചെയ്തത് ജനങ്ങളുടെയും മാധ്യമങ്ങളുടെയും ഒരുകൂട്ടം ചലച്ചിത്ര പ്രവര്‍ത്തകരുടെയും വിജയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. നേരത്തേ തന്നെ ഗൂഢാലോചന കേസ് തെളിയിക്കാന്‍ പോലീസിന് കഴിയുമായിരുന്നു. എന്നാല്‍ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടാണ് അറസ്റ്റ് ഇത്ര വൈകിച്ചത്.
ഗൂഢാലോചനയുണ്ടെന്ന് എല്ലാവരും പറഞ്ഞെങ്കിലും മുഖ്യമന്ത്രി മാത്രം അത് അംഗീകരിക്കാന്‍ തയ്യാറാകാത്തതാണ് പോലീസിനെ പിന്നോട്ട് വലിച്ചത്. എന്നാല്‍ ജാഗ്രതയോടെ നിലകൊണ്ട മാധ്യമങ്ങളും ഒരുവിഭാഗം ചലച്ചിത്രപ്രവര്‍ത്തകരും നിലപാട് മാറ്റാന്‍ മുഖ്യമന്ത്രിയെ നിര്‍ബന്ധിതനാക്കി.
ഇരയെ അവഹേളിക്കാനും പ്രതിയെ സംരക്ഷിക്കാനും കൂട്ടുനിന്ന ജനപ്രതിനിധികളായ ഇന്നസെന്റും മുകേഷും ഗണേഷും രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: