പ്രതിരോധ മരുന്ന് വിതരണം

Tuesday 11 July 2017 12:50 am IST

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി പഞ്ചായത്ത് 5-ാം വാര്‍ഡില്‍ എവര്‍ ഗ്രീന്‍ സ്ട്രീററ് റെസിഡെന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മഴക്കാല രോഗപ്രതിരോധത്തിന് ഹോമിയോ മരുന്ന് വിതരണവും, ബോധവല്‍ക്കരണ ക്ലാസ്സും നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. സോമശേഖരന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് പി.കെ. സെബാസ്റ്റ്യന്‍ അധ്യക്ഷനായി. നെടുമ്പാശ്ശേരി ഹോമിയോ ഡിസ്പ്പന്‍സെറി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ:ലത ക്ലാസ്സെടുത്തു. കെ.പി. പോളച്ചന്‍ സംസാരിച്ചു. ക്യാമ്പില്‍ പങ്കെടുത്തവരുടെ പ്രഷര്‍, ഷുഗര്‍ പരിശോധനയ്ക്ക് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിജുനേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.