കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രമുഖ നടന് ദിലീപിന് ജാമ്യമില്ല. ദിലീപിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ആലുവ സബ് ജയിലിലേക്ക് കൊണ്ടുപോയി. ജാമ്യാപേക്ഷ നല്‍കുമെന്ന് അഭിഭാഷകന് രാം കുമാര്‍ വ്യക്തമാക്കി.
ഇന്നലെ വൈകുന്നേരം ആറരയോടെയായിരുന്നു ദിലീപിനെ അറസ്റ്റ് ചെയ്തത്. റിമാന്‍ഡ് ചെയ്ത ദിലീപിനെ ആലുവ സബ് ജയിലിലേക്കു മാറ്റി. കസ്റ്റഡിയില്‍ വിടണമെന്ന പോലീസിന്റെ ആവശ്യം മജിസ്ട്രേറ്റ് അംഗീകരിച്ചില്ല.
അങ്കമാലിക്കു സമീപമുള്ള വേങ്ങൂരിലെ മജിസ്ട്രേറ്റിന്റെ വസതിയിലാണ് ദിലീപിനെ ഹാജരാക്കിയത്. പുലര്‍ച്ചെ ആറുമണിയോടെയാണ് ആലുവ പൊലീസ് ക്ലബില്‍നിന്ന് ദിലീപിനെ മജിസ്ട്രേറ്റിന്റെ വീട്ടിലേക്ക് എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: