കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താന്‍ നിരപരാധിയാണെന്ന് നടന് ദിലീപ്. അങ്കമാലി മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ നടനെ പോലീസ് തിരികെ പോലീസ് വാനിനുള്ളിലേക്ക് കയറ്റുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തന്നെ കുടുക്കിയതാണെന്നും നിരപരാധിത്വം തെളിയിക്കുമെന്നും മാധ്യമങ്ങളോട് പറഞ്ഞ ദിലീപ് കേസുമായി ബന്ധപ്പെട്ട് തന്നെ ക്രൂശിക്കുകയാണെന്നും നിരപരാധിത്വം തെളിയിക്കുമെന്നും വ്യക്തമാക്കി.
ദിലീപിനെ ഹാജരാക്കിയ അങ്കമാലിക്കു സമീപമുള്ള വേങ്ങൂരിലെ മജിസ്ട്രേറ്റിന്റെ വസതിക്ക് മുന്നില്‍ വന്‍ പ്രതിഷേധവുമായി ജനങ്ങള്‍ അണിനിരന്നു.
കാട്ടുകള്ളന് ജയിലിലേക്ക് എന്ന് പോലും ജനങ്ങള്‍ വിളിച്ചുപറഞ്ഞു. സഹപ്രവര്‍ത്തകയ്ക്കെതിരെ ഇത്തരം ക്രൂരകൃത്യം ചെയ്യാന്‍ എങ്ങനെ സാധിച്ചെന്നും പലരും വിളിച്ചു ചോദിക്കുകയായിരുന്നു
നേരത്തെ, കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോള്‍ കോടതിയില്‍ നിന്ന് പുറത്തെത്തിയതിന് ശേഷം പ്രതികരിക്കാമെന്ന് ദിലീപ് പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് മാധ്യമങ്ങള്‍ ചോദ്യങ്ങള്‍ ആരാഞ്ഞപ്പോഴാണ് ദിലീപ് ഇതു സംബന്ധിച്ച് പ്രതികരണങ്ങള്‍ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: