കൊച്ചി: ദിലീപ് വിഷയത്തില്‍ താരസംഘടനയായ അമ്മയുടെ തീരുമാനം ഉടന്‍ ഉണ്ടായേക്കും. ചികിത്സയില്‍ കഴിയുന്ന അമ്മ പ്രസിഡന്റ് ഇന്നസെന്റ് ആശുപത്രി വിട്ടാന്‍ ഉടന്‍ നടപടിയുണ്ടാകും. അമ്മയില്‍ നിന്നും ദിലീപിനെ സസ്പെന്റ് ചെയ്യാനാണ് സാധ്യത.
എക്സിക്യുട്ടീവ് അംഗം കൂടിയായ ദിലീപിനെ സസ്പെന്റ് ചെയ്ത ശേഷം പൊതുയോഗത്തിന്റെ അംഗീകാരത്തിന് സമര്‍പ്പിക്കാനാണ് സാധ്യത. യോഗത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചി, കടവന്തറയിലെ മമ്മൂട്ടിയുടെ വസതിക്ക് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അമ്മ സുതാര്യമായ സംഘടനയാണെന്നും അമ്മയുടെ ഭാഗത്തുനിന്ന് ശക്തമായ നടപടി വിഷയത്തില്‍ ഉണ്ടാകുമെന്ന് നടനും എംഎല്‍എയുമായ കെ.ബി. ഗണേഷ്കുമാര് പറഞ്ഞു. അറസ്റ്റിലായ സാഹചര്യത്തില്‍ ദിലീപിനെ അടിയന്തിരമായി അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് വനിത കമ്മീഷന് അധ്യക്ഷ എം.സി. ജോസഫൈന് ആവശ്യപ്പെട്ടിരുന്നു.
നിലവില്‍ അമ്മയുടെ ട്രഷററാണ് ദിലീപ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: