തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാന്‍ അനുവദിക്കില്ല: വി.കെ.സജീവന്‍

Tuesday 11 July 2017 11:26 am IST

മലപ്പുറം: തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച് ആ കുറ്റം കേന്ദ്രസര്‍ക്കാരിന്റെ മേല്‍ ആരോപിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ.സജീവന്‍ ആരോപിച്ചു. തൊഴിലുറപ്പ് തൊഴിലാളികള്‍ കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലുറപ്പ് പദ്ധതിയിലേക്കായി കേന്ദ്രം നല്‍കിയ ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ വകമാറ്റി ചിലവഴിച്ചു. തൊഴിലാളികള്‍ വേതനം ചോദിക്കുമ്പോള്‍ കേന്ദ്രം ഫണ്ട് നല്‍കുന്നില്ലെന്ന് പറയുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പദ്ധതി നശിപ്പിക്കാനാണ് ഇവരുടെ ശ്രമം. ഇതിനെതിരെ ബിജെപി ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്‍ അദ്ധ്യക്ഷനായി. സംസ്ഥാന സമിതിയംഗം വി.ഉണ്ണികൃഷ്ണന്‍, ഷീബ ഉണ്ണികൃഷ്ണന്‍, ബി.രതീഷ്, മനോജ് പാറശ്ശേരി എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ രവി തേലത്ത് സ്വാഗതവും പി.ആര്‍.രശ്മില്‍നാഥ് നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.