തിരുവനന്തപുരം: താരസംഘടനനയായ അമ്മയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന സിപിഎം നേതാവും ഭരണപരിഷ്കാര കമ്മീഷന് ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന് രംഗത്ത്.
സിനിമാ മേഖലയുമായി ബന്ധപ്പെട്ട സംഘടനകളുടെ ഭാരവാഹികളുടെ സ്വത്തുവിവരങ്ങള്‍ അന്വേഷിക്കണമെന്നും വി.എസ് പറഞ്ഞു.നടിയെ ആക്രമിച്ച കേസില്‍ നടന് ഗൂഢാലോചന നടത്തിയെന്നാണ് പുറത്തുവരുന്ന തെളിവുകള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍ അമ്മ എന്ന സംഘടന നടനെ സംരക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഒരു സ്ത്രീയുടെ മാനത്തിന് വില പറയുന്ന മാഫിയാ സംഘടനകള്‍ കലാമേഖലയില്‍ ആവശ്യമില്ലെന്നും ജനപ്രതിനിധികളടക്കമുള്ള നേതൃത്വം ആത്മപരിശോധന നടത്തണമെന്നും വിഎസ് പറഞ്ഞു.
സിനിമാ മേഖലയില്‍ ഉണ്ടെന്ന് പറയുന്ന ലഹരി വ്യവസായത്തെ കുറിച്ചും അന്വേഷണം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: