തിരുവനന്തപുരം: സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള നാടാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നാടാര്‍ കുടുംബക്ഷേമസമിതി നല്‍കിവരുന്ന പഠനസഹായ പദ്ധതിയില്‍ തെരഞ്ഞെടുക്കപ്പെടുന്നതിന് അടുത്ത വര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസിനുമേല്‍ പഠിക്കുന്ന ആണ്‍കുട്ടികള്‍ക്ക് മുന്‍ഗണന. പഠനമികവിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സമിതി നടത്തിവരുന്ന പ്രതേ്യക പഠനക്ലാസുകളില്‍ പ്രവേശനവും നല്‍കും. താല്പര്യമുള്ളവര് രക്ഷകര്‍ത്താക്കള്‍ മുഖേന ജൂലൈ 14ന് മുമ്പ് ആയുര്‍വേദകോളേജിന് സമീപം കുന്നുംപുറം ദിനകൈരളി ഭവനിലെ നാടാര്‍ കുടുംബക്ഷേമസമിതി ആഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് സെക്രട്ടറി അഡ്വ. ജെ.ജി. ലോറന്‍സ് അറിയിച്ചു. ഫോണ്‍: 0471-3272199.
പ്രതികരിക്കാൻ ഇവിടെ എഴുതുക: