തിരുവനന്തപുരം : പെന്ഷന് പരിഷ്കരണവുമായി ബന്ധപ്പെട്ട് സര്‍വ്വീസ് പെന്‍ഷന്‍കാര്‍ക്കുള്ള കുടിശ്ശിക ഓണത്തിനുമുമ്പ് ഒറ്റത്തവണയായി അനുവദിക്കണമെന്ന് പെന്‍ഷനേഴ്സ് സംഘ് തിരുവനന്തപുരം സിറ്റി ബ്ലോക്ക് സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സമ്മേളനം പെന്‍ഷനേഴ്സ് സംഘ് ജില്ലാ പ്രസിഡന്റ് കെ. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. എന്‍ജിഒ സംഘ് മുന്‍ ജന. സെക്രട്ടറി എ. അനില്‍കുമാര്‍, വനവാസി വികാസകേന്ദ്രം ജില്ലാ സെക്രട്ടറി പിഎകെ നീലകണ്ഠന്, എന്‍ജിഒ സംഘ് തിരുവനന്തപുരം ജില്ലാ ജോ.സെക്രട്ടറി എസ്.വിനോദ് എന്നിവര്‍ സംസാരിച്ചു.
ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എം. അപ്പുക്കുട്ടന്‍നായര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ജി. രാധാകൃഷ്ണന്‍നായര്‍ വാര്‍ഷിക റിപ്പോര്‍ട്ടും ഖജാന്‍ജി പി.റ്റി ശ്രീകുമാരന്‍ തമ്പി വാര്‍ഷിക വരവു ചെലവ് കണക്കും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി എം.ബി. മുരളീധരന് (പ്രസിഡന്റ്), എം. അപ്പുക്കുട്ടന്‍നായര്‍, പി. രാധാകൃഷ്ണന്‍നായര്‍, ബി. വിജയകുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), കെ.ജി. രാധാകൃഷ്ണന്‍നായര്‍ (സെക്രട്ടറി), പി.ജെ. അയ്യപ്പന്, ജി. അജിത്കുമാര്‍ (ജോ. സെക്രട്ടറിമാര്‍), എം. വേണുഗോപാല്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: