സ്‌കൂള്‍ ഓഫീസ് മുറിയുടെ പൂട്ടു തകര്‍ത്ത് മോഷണം

Tuesday 11 July 2017 4:25 pm IST

പാറശ്ശാല: സ്‌കൂള്‍ ഓഫീസ് മുറിയുടെ പൂട്ട് തകര്‍ത്ത് ഓഫീസിനുള്ളില്‍ സൂക്ഷിച്ചിരുന്ന ഇരുപത്തി ഏഴായിരം രൂപ മോഷ്ടിച്ചു. പാറശ്ശാല ചെറുവാരക്കോണം സാമുവല്‍ എല്‍എംഎസ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ ഓഫീസില്‍ സൂക്ഷിച്ചിരുന്ന രൂപയാണ് മോഷണം പോയത്. ഇക്കഴിഞ്ഞ വെളളിയാഴ്ച വൈകിട്ട് അഞ്ചിനു ശേഷമാണ് മോഷണം നടന്നിരിക്കുന്നത്. വിദ്യാര്‍ഥികളില്‍ നിന്ന് പുസ്തകത്തിന്റെ തുകയായി ഈടാക്കിയ തുകയാണ് മോഷണം പോയത്. പുസ്തകത്തിന്റെ വിലയായ ഇരുപത്തിയയ്യായിരം രൂപയും ക്യാഷ്വല്‍ ഡിപ്പോസിറ്റായി പിരിച്ചിരുന്ന രണ്ടായിരം രൂപയുമടക്കം ഇരുപത്തി ഏഴായിരം രൂപയാണ് മോഷണം പോയത്. തിങ്കളാഴ്ച രാവിലെ സ്‌കൂളിലെത്തിയ ജീവനക്കാര്‍ ഓഫീസ് മുറിയുടെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടതിനെ തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. വിരളടയാള വിദഗ്ധരടക്കമുളളവര്‍ സ്ഥലത്തെത്തി പരിശോധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.