ആലപ്പുഴ: ദൂരയാത്രക്കാര്‍ക്കും ജനങ്ങള്‍ക്കും ആശ്വാസമായി ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ ഭക്ഷണശാല തുറന്നു നല്കി. ജില്ലയില്‍ ആദ്യമായാണു മാംസാഹാരം ഉള്‍പ്പെടെയുള്ളവ റെയില്‍വേ ഭക്ഷണശാലയില്‍ റെയില്‍വേ നിരക്കില്‍ തന്നെ ലഭ്യമാക്കുന്നത്. രാവിലെ ആറു മുതല്‍ രാത്രി പത്തു മണിവരെയാണു പ്രവര്‍ത്തന സമയം. സ്റ്റേഷനില്‍ എത്തുന്ന ട്രെയിനുകളില്‍ നിന്നു യാത്രക്കാര്‍ക്കു പുറത്ത് ഇറങ്ങാതെ തന്നെ ഭക്ഷണം എത്തിച്ചു നല്‍കുന്നതിനുള്ള പ്ലാറ്റ്ഫോം ലെന്‍ഡിങ് സംവിധാനവും ഉടന്‍ നടപ്പിലാക്കും. കോഴിക്കോട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സ്വകാര്യ കേറ്ററിങ് കമ്പനിയാണു കരാര്‍ അടിസ്ഥാനത്തില്‍ ഭക്ഷണശാലയുടെ നടത്തിപ്പ് അവകാശം നേടിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: