ആലപ്പുഴ: ജിഎസ്ടി നിലവില്‍ വന്നതോടെ സിനിമാ തിയേറ്ററുകളില്‍ വ്യത്യസ്ത ചാര്‍ജ്ജാണ് തിയേറ്ററുകളില്‍ ഈടാക്കുന്നതെന്ന് ആലപ്പുഴ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
ചേര്‍ത്തല കൈരളി, ശ്രീ തിയേറ്ററുകളില്‍ ജിഎസ്ടി നിരക്ക് നിലവില്‍ വന്നപ്പോള്‍ ടിക്കറ്റ് നിരക്ക് കുറഞ്ഞു. എന്നാല്‍ ആലപ്പുഴ നഗരത്തിലെ തിയേറ്ററുകളില്‍ നിരക്ക് കൂടുതലാണ് വാങ്ങുന്നത്.
റവന്യൂ ഉദ്യോഗസ്ഥരും ആര്‍ഒയും ചേര്‍ന്ന് ഒരു കമ്മിറ്റി രൂപീകരിച്ച് പഠിച്ച ശേഷം അടുത്ത കൗണ്‍സിലില്‍ ഇക്കാര്യത്തെ കുറിച്ച് അറിയിക്കുമെന്നു ചെയര്മാന് പറഞ്ഞു. കൗണ്‍സില്‍ യോഗത്തില്‍ കൃത്യ സമയത്ത് എത്തിയില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: