ബിജെപി കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു

Tuesday 11 July 2017 8:26 pm IST

ആലപ്പുഴ: അമൃതനഗരം പദ്ധതി അട്ടിമറിക്കുന്നതിനും റോഡ് കൈയേറ്റം ഒഴിപ്പിക്കാതെ അവര്‍ക്ക് ഒത്താശ ചെയ്യുന്ന നഗരസഭ നേതൃത്വത്തിനെതിരെ ബിജെപി കൗണ്‍സിലര്‍മാര്‍, കൗണ്‍സില്‍ ഹാളില്‍ കറുപ്പുവസ്ത്രവും ബാനറുമായി പ്രതിഷേധ സമരം നടത്തി. ചെയര്‍മാന്‍ നല്‍കിയ വാക്കു പാലിക്കണമെന്നും കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. ബിജെപി പാര്‍ലമെന്ററി ലീഡര്‍ ആര്‍. ഹരി, പാര്‍വതി സംഗീത്, റാണി രാമകൃഷ്ണന്‍, സലീലകുമാരി എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി. തെരുവ് കൈയേറ്റം ഉടന്‍ ഒഴിപ്പിക്കുകയും അമൃതനഗരം പദ്ധതി ഉടന്‍ നടപ്പാക്കുകയും ചെയ്തില്ലെങ്കില്‍ നഗരസഭാ നേതൃത്വം ശക്തമായ സമര പരിപാടികള്‍ നേരിടേണ്ടി വരുമെന്ന് ബിജെപി ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി. വിനോദകുമാര്‍, അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് വി. ശ്രീജിത്ത് എന്നിവര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.