അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചുനീക്കാന്‍ ഉത്തരവ്

Tuesday 11 July 2017 9:28 pm IST

  മട്ടാഞ്ചേരി: വഴിയാത്രക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും യാത്ര ഭീഷണിയായ അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചു നീക്കാന്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈസ ഫീറുള്ള ഉത്തരവിട്ടു. ഗുജറാത്തി റോഡില്‍ കിന്റര്‍ ഗാര്‍ഡന്‍ സ്‌കൂളിന് സമീപമായി ഭാഗികമായി തകര്‍ന്ന കെട്ടിടമാണ് പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. ഓട്ടേറെ നിവേദനങ്ങള്‍ നല്കിയെങ്കിലും അധികൃതര്‍ കോടതി നടപടി ചൂണ്ടിക്കാട്ടി പ്രശ്‌ന പരിഹാരത്തില്‍ നിന്ന് വിട്ടുനില്ക്കുകയായിരുന്നു. കഴിഞ്ഞ ദിസം കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണിരുന്നു. കേസ്സിലെ ഇരുവരുമായി ധാരണയിലെത്തിയ കളക്ടര്‍ ഇന്നലെ സ്ഥലം സന്ദര്‍ശിച്ചാണ് ദുരന്തനിവാരണ നിയമപ്രകാരം കെട്ടിടം പൊളിച്ചു നീക്കാന്‍ ഉത്തരവിട്ടത്. രണ്ട് ദിവസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കുവാനാണ് ഉത്തരവ്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.