പ്രതിഷ്ഠാദിന മഹോത്സവം

Tuesday 11 July 2017 9:39 pm IST

കടുങ്ങല്ലൂര്‍: പടിഞ്ഞാറെ കടുങ്ങല്ലൂര്‍ കുന്നില്‍ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം 13ന് നടക്കും. ഷഡാധാര പ്രതിഷ്ഠയോടുകൂടിയ ശ്രീ ധര്‍മ്മ ശാസ്താവ്, ശ്രീ വീരഭദ്രസ്വാമി, മഹാഗണപതി എന്നീ പ്രധാന ദേവതകള്‍ക്കും മറ്റു ഉപ ദേവതകള്‍ക്കും രാവിലെ 8 മുതല്‍ കലശാഭിഷേകത്തോടെ പ്രതിഷ്ഠാദിന ചടങ്ങുകള്‍ നടക്കും. തുടര്‍ന്ന് രാവിലെ 11 മുതല്‍ പ്രസാദഊട്ട് ഉണ്ടായിരിക്കും. പ്രതിഷ്ഠാദിനത്തിനു മുന്നോടിയായി 12 ബുധനാഴ്ച്ച രാത്രി 8.30 മുതല്‍ കളൂരികാദേവിക്ക് ഗുരുതി നടത്തും. ക്ഷേത്രം തന്ത്രി ഭദ്രകാളി മറ്റപ്പിള്ളി നാരായണന്‍ നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.