ബസ് കാത്തിരിപ്പു കേന്ദ്രമില്ല; യാത്രക്കാര്‍ ദുരിതത്തില്‍

Tuesday 11 July 2017 9:46 pm IST

ഒറ്റപ്പാലം: ബസ് കാത്തിരിപ്പു കേന്ദ്രമില്ലാതെ വാണിയംകുളം ടൗണില്‍ യാത്രക്കാര്‍ വലയുന്നു. തൃശൂര്‍, പട്ടാമ്പിഭാഗത്തേക്കു പോകുന്ന ബസുകള്‍ നിര്‍ത്തുന്ന സ്റ്റോപ്പില്‍ കാത്തിരുപ്പ് കേന്ദ്രമില്ലാതെ യാത്രക്കാര്‍ ബുദ്ധിമുട്ടുന്നു. വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രക്കാര്‍ തിരക്കുള്ള റോഡിലാണു ബസ് കാത്ത് നില്‍ക്കുന്നത്. ഇത് അപകടങ്ങള്‍ക്കു കാരണമാകുന്നതായും പരാതി ഉയര്‍ന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും,ആശുപത്രിയും ചന്തയും സ്ഥിതിചെയ്യുന്ന വാണിയംകുളം ടൗണില്‍ യാത്രക്കാരുടെ തിരക്ക് കൂടുതലാണ്.എന്നാല്‍ മഴയെത്തിയതോടെ യാത്രക്കാര്‍ ദുരിതത്തിലായി. മഴ നനയാതെ സമീപത്തെ കച്ചവട സ്ഥാപനങ്ങളില്‍ കയറിനില്‍ക്കുന്നത് കച്ചവടക്കാര്‍ക്കും ബുദ്ധിമുട്ടായ അവസ്ഥയിലാണു. വിദ്യാര്‍ത്ഥികളും, യാത്രക്കാരും മഴയത്ത് നനയുന്നതും പതിവ് കാഴ്ചയായി മാറായിരിക്കുന്നു. പാലക്കാട് ഭാഗത്തേക്കുള്ള സ്റ്റോപ്പില്‍ മാത്രമേ ബസ് കാത്തിരിപ്പ് കേന്ദ്ര മുള്ളു. പാലക്കാട് കുളപ്പുള്ളിറോഡിലെ വാണിയംകുളം ടൗണില്‍ പ്രതിദിനം നൂറുകണക്കിനു വിദ്യാര്‍ത്ഥികളും യാത്രക്കാരും വന്നു പോകുന്നത് ബസ് ആശ്രയിച്ചാണ്. യാത്രക്കാരുടെ സുരക്ഷകണക്കിലെടുത്ത് ടൗണില്‍ ബസ് കാത്തിരിപ്പു കേന്ദ്രം നിര്‍മ്മിക്കാനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ട അധികാരികള്‍ക്കു ഇല്ലാത്തതില്‍ നാട്ടുകാര്‍ക്കു ശക്തമായ പ്രതിഷേധമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.