കടുത്തുരുത്തി: തകര്‍ന്നുകിടന്ന റോഡില്‍ പെരുവ സഹൃത് വേദി പ്രവര്‍ത്തകര്‍ കൃഷിയിറക്കി പ്രതിഷേധിച്ചു. പെരുവ-കടുത്തുരുത്തി റോഡില്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിന് മുന്‍വശത്തായിരുന്നു പ്രതിഷേധം. റോഡ് തകര്‍ന്നിട്ട് മാസങ്ങള്‍ പിന്നിട്ടതാണ് പ്രതിഷേദത്തിന് ഇടയാക്കിയത്. കപ്പ, വാഴ, ചേന, കപ്പളം തുടങ്ങിയവയാണ് പ്രതിഷേധാത്മകമായി റോഡില്‍ നട്ടത്. പഞ്ചായത്ത് അധിക്യതരെ വിവരം അറിയിച്ചിട്ടും യാതൊരു നടപടിയും എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് കൃഷിയിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: