ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് മേഖലായോഗം

Tuesday 11 July 2017 9:57 pm IST

കോട്ടയം: ക്ഷീര കര്‍ഷകര്‍ക്ക് നല്‍കി വരുന്ന ധനസഹായങ്ങള്‍ പരിഷ്‌ക്കരിക്കുന്നതിനും ക്ഷീരോല്പാദനത്തില്‍ സ്വയം പര്യാപ്തത നേടുന്നതിനുമുളള പദ്ധതികളെക്കുറിച്ച് ആലോചിക്കുന്നതിന് ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് എറണാകുളം മേഖലായോഗം ചേര്‍ന്നു. കോട്ടയം ക്ഷീര പരിശീലന കേന്ദ്രത്തില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍ അഡ്വ. എന്‍.രാജന്‍ അദ്ധ്യക്ഷനായി. ക്ഷീര കര്‍ഷക പെന്‍ഷന്‍, അവശത പെന്‍ഷന്‍, കുടുംബ പെന്‍ഷന്‍, വിവാഹ-വിദ്യാഭ്യാസ-മരണാനന്തര ധനസഹായം, ക്ഷീര സുരക്ഷാപദ്ധതി എന്നിവ പരിഷ്‌ക്കരിക്കുന്നതിനും പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനും തീരുമാനിച്ചു. എറണാകുളം മേഖലാ ക്ഷീരോല്പാദക യൂണിയന്‍ ചെയര്‍മാന്‍ ബാലന്‍ മാസ്റ്റര്‍, ക്ഷേമനിധി ഡയറക്ടര്‍മാരായ മുണ്ടപ്പളളി തോമസ്, ജോണ്‍ തെരുവത്ത്, അയ്യപ്പന്‍ പിള്ള, ഷാജഹാന്‍, ഹരീന്ദ്രനാഥ്, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അനി തകുമാരി, പ്രിന്‍സിപ്പല്‍ ജെസ്സി ചാക്കോ, ക്ഷേമനിധി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എസ്. ഗീത എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.