തൊടുപുഴ: തൊണ്ടിക്കുഴ- ഇടവെട്ടി റോഡില്‍ കനാല്‍ മേല്‍പ്പാലത്തിന് സമീപം പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. നൂറ് കണക്കിന് ലിറ്റര്‍ വെള്ളമാണ് രണ്ട് ദിവസമായി ഇവിടെ പാഴാകുന്നത്. അടിത്തിടെ ഇവിടെ കുടിവെള്ള കണക്ഷന് നല്‍കുന്നതിനായി കുഴിച്ചിരുന്നു, ഇത് പൊട്ടിയതാണ് വെള്ളം നഷ്ടപ്പെടാന്‍ കാരണം. ഭാരവാഹനങ്ങള്‍ക്ക് കര്‍ശ്ശന നിയന്ത്രണമുള്ള എംവിഐപി റോഡാണിത്.
ഇത്തരം വാഹനങ്ങളുടെ സഞ്ചാരമാണ് പൈപ്പ് പൊട്ടാന്‍ കാരണമായി നാട്ടുകാര്‍ പറയുന്നത്. പൈപ്പ് പൊട്ടി പാഴാകുന്ന വെള്ളം റോഡിലൂടെ ഒഴുകി താഴെയായുള്ള ഇടവെട്ടി വലിയതോട്ടിലേയ്ക്ക് വീഴുന്നത്. അധികൃതരെ വിവരം അറിയിച്ചെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ലെന്നും സമീപവാസികള്‍ പറഞ്ഞു.പഞ്ചായത്തില്‍ നിരവധിയിടങ്ങളില്‍ മാസങ്ങളായി പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: