ഫറോക്ക്: ഫറോക്ക് നഗരസഭ കോട്ടപ്പാടം ഡിവിഷനിലെ ഉപതെരെഞ്ഞെടുപ്പ് പ്രമാണിച്ച് പ്രദേശത്തെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 18 ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ഫാക്ടറികളിലും സ്വകാര്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ക്ക് സമ്മതിദാനം ചെയ്യുന്നതിന് വേണ്ട സമയക്രമീകരണം നടത്താന്‍ സ്ഥാപനമേധാവികള്‍ ശ്രദ്ധിക്കേണ്ടതാണെന്ന് കലക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: