വികസനത്തെ ചൊല്ലി അവകാശത്തര്‍ക്കം സിപിഐയുമായി തര്‍ക്കമില്ലെന്ന് ഡെപ്യൂട്ടിമേയര്‍

Tuesday 11 July 2017 10:11 pm IST

തൃശൂര്‍: നഗര വികസനത്തെ ചൊല്ലി കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ഇടത്, കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ തര്‍ക്കം. പൂങ്കുന്നം പടിഞ്ഞാറെ കോട്ട റോഡ് വികസനം സംബന്ധിച്ച അടിയന്തര കൗണ്‍സില്‍ യോഗത്തിലായിരുന്നു തര്‍ക്കം. ഡി.ടി.പി സ്‌കീം അനുസരിച്ച് റോഡ് 21 മീറ്ററാക്കി പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി അംഗങ്ങളായ സി.രാവുണ്ണിയും, പൂര്‍ണ്ണിമയും നല്‍കിയ കത്ത് ചര്‍ച്ച ചെയ്യാനാണ് അടിയന്തര കൗണ്‍സില്‍ യോഗം ചേര്‍ന്നത്. കോര്‍പ്പറേഷന് സാമ്പത്തിക ചിലവില്ലാതെ സ്ഥലം വിട്ട് നല്‍കാന്‍ 29 വീട്ടുകാര്‍ സമ്മതമറിയിച്ചതായി ബിജെപി അംഗങ്ങള്‍ വ്യക്തമാക്കി. പ്രദേശത്തെ വ്യാപാരികള്‍ക്കും വീടുകള്‍ക്കും മറ്റ് നഷ്ടങ്ങളില്ലാത്ത വിധത്തില്‍ റോഡ് വികസനം പൂര്‍ണ്ണമാക്കണമെന്ന് ബിജെപി അംഗങ്ങള്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് അംഗങ്ങള്‍ ഇത് ഭരണസമിതിയുടെ നേട്ടമല്ലെന്നും തേറമ്പില്‍ രാമകൃഷ്ണന്റെ കഴിവാണെന്നും അവകാശപ്പെട്ടു. സിപിഐയുമായി തര്‍ക്കമില്ലെന്ന് ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി. വികസന കാര്യങ്ങളില്‍ സി.പി.ഐ മന്ത്രിയെയും, എം.പിയെയും അവഗണിക്കുന്നുവെന്ന് ആക്ഷേപം ഏറെ വിവാദമായിരുന്നു. ഇടതുമുന്നണിക്കുള്ളില്‍ ചര്‍ച്ച നടത്തിയിരുന്നുെവങ്കിലും പരിഹാരമായിരുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.