തൃശൂര്‍ : ലിഫ്റ്റില്‍ കുടുങ്ങിയ വിട്ടമ്മയെ രണ്ട് മണിക്കൂര്‍ നേരത്തെ പരിശ്രമത്തിന് ശേഷം രക്ഷപ്പെടുത്തി.
ചിറ്റിലപ്പിള്ളി സ്വദേശിനി കുന്നത്ത് നന്ദിനി(49 )യാണ് വെസ്റ്റ് ഫോര്‍ട്ടില്‍ ഹയ ടവറില്‍ കുടുങ്ങിയത്. ഇന്നലെ വൈകീട്ട് 3.30 ഓടെയാണ് സംഭവം. ആറാം നിലയില്‍ വച്ചാണ് ഇവര്‍ കുടുങ്ങിയത്. ഉടന്‍ തന്നെ അപായ മണി മുഴക്കുകയായിരുന്നു.
ലിഫ്റ്റിന്റെ പരിധിയില്‍ നിന്ന് മുകളിലേക്ക് കയറിയതാണ് കുടുങ്ങാന്‍ ഇടയാക്കിയത്. ഇത് മൂലം താഴേക്ക് ഇറങ്ങാന്‍ സാധിക്കാതെ വന്നതോടെ ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തുകയും ലിഫ്റ്റ് ഓപ്പറേറ്റര്‍മാരുടെ സഹായത്തോടെ ഇവരെ പുറത്തിറക്കുകയായിരുന്നു. ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരായ ലാസര്‍, ബല്‍റാം, പോള്‍ ഡേവിസ്, ലൈജു എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷപ്രവര്‍ത്തനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: