പുതുക്കാട് : പാലിയേക്കര ടോള്‍ പ്ലാസക്കെതിരെ യുഡിഎഫ് നേതാക്കള്‍ ഇപ്പോള്‍ സമരം ചെയ്യുന്നത് ചോദിച്ച വിഹിതം കിട്ടാത്തതിനാലാണോയെന്ന് വ്യക്തമാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ടോള്‍ പിരിവ് ആരംഭിച്ചതു മുതല്‍ സമരരംഗത്തുള്ള യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കെതിരെ കള്ള പ്രചരണം നടത്തി ചില കോണ്‍ഗ്രസ് നേതാക്കള്‍തന്നെ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുകയാണെന്നും ഇവര്‍ ആരോപിച്ചു.
ടോളിനെതിരെ ശക്തമായ സമരം നടക്കുമ്പോള്‍ സമീപ പ്രദേശത്തുള്ള യുഡിഎഫ് നേതാക്കള്‍ ഒളിച്ചിരിക്കുകയായിരുന്നുവെന്നും യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ ആരോപിച്ചു. നല്ല രീതിയില്‍ പൊതുപ്രവര്‍ത്തനം നടത്തുന്ന തങ്ങളെ അപമാനിക്കാനായി ഇല്ലാത്ത വാര്‍ത്തകള്‍ ഉണ്ടാക്കുകയാണ് യുഡിഎഫ് നേതാക്കള്‍ ചെയ്യുന്നതെന്നും യൂത്ത് കോണ്‍ഗ്രസ്സ് ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അനീഷ് കെ.വര്‍ഗ്ഗീസ്, സെക്രട്ടറി ജിഫിന് ജോര്‍ജ്ജ്, നെന്മണിക്കര മണ്ഡലം പ്രസിഡന്റ് നിതിന്‍ കടവില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: